കുവൈത്തിൽ 122 ഇന്ത്യക്കാരുൾപ്പടെ 364 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 4983 ആയി, 2 ഇന്ത്യക്കാരുൾപ്പടെ 5 മരണം.

  • 03/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 364 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ122 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4983 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 38 കോവിഡ് -19 മരണം രേഖപ്പെടുത്തി , 2 ഇന്ത്യൻ സ്വദേശികളടക്കം 5 പേർ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1776 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില് അല് സബാ അറിയിച്ചു.

Related News