20,000ല്‍ അധികം പേര്‍ക്ക് ഓക്സ്ഫഡ് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി

  • 10/06/2021

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ആരംഭിച്ച സുപ്രധാന വാക്സിനേഷന്‍ ക്യാമ്പയിന്‍റെ ഭാഗമായി ഇതുവരെ 20,000ല്‍ അധികം പേര്‍ക്ക് രണ്ടാം ഡോസ് ഓക്സ്ഫഡ് വാക്സിന്‍ നല്‍കി. പദ്ധതി പ്രകാരം തന്നെ വാക്സിനേഷന്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 

പ്രതിദിനം പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി സമഗ്രമായ പദ്ധതിയാണ് തയാറായിട്ടുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യമിട്ട അത്രയും പേര്‍ക്കും വാക്സിന്‍ നല്‍കും. 330,000 പേരാണ് ആദ്യ ഡോസ് ആസ്ട്രസെനഗ വാക്സിന്‍ സ്വീകരിച്ചിരുന്നത്. 

അടിയന്തരമായി അവര്‍ക്ക് രണ്ടാം ഡോസും നല്‍കും. ഓക്സ്ഫഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് നീട്ടിവച്ചത് മൂലം യാതൊരു പ്രതികൂല ഫലങ്ങളും ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ഉറപ്പ് നല്‍കിയിരുന്നു.

Related News