റെംഡസിവീർ കുട്ടികൾക്ക്​ നൽകരുതെന്നാണ് നിർദ്ദേശം: കുട്ടികളുടെ ചികിത്സക്ക്​ ​പുതിയ മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം

  • 10/06/2021

ന്യൂ ഡെൽഹി: കുട്ടികളുടെ കൊറോണ ചികിത്സക്ക്​ ​പുതിയ മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം. ഡയറക്​ടർ ജനറൽ ഓഫ്​ ഹെൽത്ത്​ സർവീസാണ്​ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്​. പ്രധാനമായും റെംഡസിവീർ കുട്ടികൾക്ക്​ നൽകരുതെന്നാണ് നിർദ്ദേശം​​​. ചെറിയ രോഗലക്ഷണമുള്ളവർക്ക്​ പാരസെ​റ്റാമോൾ ഡോക്​റുടെ നിർദേശമനുസരിച്ച്‌​ നൽകാമെന്നും ഡയറക്​ടർ ജനറൽ ഓഫ്​ ഹെൽത്ത്​ സർവീസ്​ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അവശ്യഘട്ടങ്ങളിൽ രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഹൈ റെസലൂഷൻ സി.ടി സ്​കാനിങ്​ ഉപയോഗിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്​.

സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ആവശ്യമില്ലെന്നാണ്​ വിലയിരുത്തൽ. 12 വയസിന്​ മുകളിലുള്ള കുട്ടികൾ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പൾസ്​ ഓക്​സിമീറ്റർ ഉപയോഗിച്ച്‌​ രക്​തത്തി​ലെ ഓക്​സിജൻ അളവ്​ പരിശോധിക്കാനും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്​.

പരിശോധനയിൽ രക്​തത്തിന്റെ ഓക്​സിജൻ അളവിൽ മൂന്ന്​ മുതൽ അഞ്ച്​ ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികൾക്ക്​ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്​താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. രക്​തത്തിൽ ഓക്​സിജന്റെ അളവ്​ 94 ശതമാനത്തിലും താഴ്​ന്നാലും ശ്രദ്ധിക്കണം. എന്നാൽ, ഗുരുതര ആസ്​തമ രോഗമുള്ള കുട്ടികൾക്ക്​ ഇത്തരം ചികിത്സ രീതി നിർദേശിക്കുന്നില്ല.

Related News