'അറബ് ലോകത്തിന്റെ മധ്യസ്ഥൻ'; കുവൈത്തിനെ പുകഴ്ത്തി യുകെ സ്ഥാനപതി.

  • 10/06/2021

കുവൈത്ത് സിറ്റി: കുവൈത്തിനെ മനുഷ്യ സ്നേഹം പടര്‍ത്തുന്ന രാജ്യമെന്ന് വിശേഷിപ്പിച്ച  യുകെ സ്ഥാനപതി ബെലിന്‍ഡ ലൂയിസ്. ഗൾഫ് രാജ്യങ്ങളുടെ പ്രാദേശിക മധ്യസ്ഥന്‍ എന്നും അവര്‍ രാജ്യത്തെ വിശേഷിപ്പിച്ചു. പ്രാദേശികമായും ആഗോളപരമായും സമാധാനത്തിനായി വലിയ സംഭാവനകള്‍ കുവൈത്ത് നല്‍കി. 

യുദ്ധം തകര്‍ത്ത യെമനോടും സിറിയയോടുമുള്ള മാനുഷികമായ പരിഗണനയും ശ്രദ്ധേയമാണ്. കുവൈത്തുമായി തന്‍റെ രാജ്യത്തിന് വളരെ ആഴത്തിലുള്ള ബന്ധം കാലങ്ങളായി ഉണ്ടെങ്കിലും അത് കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് കുവൈത്തിൽ സ്ഥാനപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളന്തില്‍ ബെലിന്‍ഡ പറഞ്ഞു. 

പ്രതിരോധം, വ്യാപാരം മുതൽ വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നിവയിലുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. പൊതുവായ വെല്ലുവിളികളായി ഭക്ഷ്യസുരക്ഷയും ആരോഗ്യ സംവിധാനത്തിലെ പിന്‍വാങ്ങലുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. പ്രാദേശിക സമാധാനവും സുരക്ഷയും സംരക്ഷിക്കുക എന്നതും രണ്ട് രാജ്യങ്ങളുടെ പൊതുലക്ഷ്യമാണെന്നും ബെലിന്‍ഡ വ്യക്തമാക്കി.

Related News