കുവൈത്തിൽ ഹോട്ടൽ അപ്പാർട്മെന്റ് മുറികളിൽ ഒളിക്യാമറ, സ്വദേശി യുവതി പരാതി നൽകി.

  • 10/06/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോട്ടൽ അപ്പാർട്മെന്റ്  ഉടമയെ അറസ്റ്റ് ചെയ്തു, ഉപഭോക്താക്കളുടെ ഫോട്ടോ എടുക്കുക, അവരെ ബ്ലാക്ക് മെയിൽ ചെയ്യുക എന്നീ കുറ്റത്തിനാണ് അറസ്റ്റ്, സ്വദേശി യുവതി നൽകിയ പരാതിയെത്തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം അൽ-ഖൈറാൻ പ്രദേശത്ത്  ഹോട്ടൽ അപ്പാർട്മെന്റ് റെയ്ഡ് ചെയ്തു, കിടപ്പുമുറികളിൽ നിരീക്ഷണ ക്യാമറകൾ കണ്ടെത്തി.

കുവൈത്തി പൗരയാണ് മുറികളില്‍ ക്യാമറകള്‍ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. തന്‍റെ അവധിക്കാലത്തിന്‍റെ അവസാന ദിവസങ്ങളിലാണ് കിടപ്പുമുറികള്‍ ക്യാമറകളാല്‍ നിരീക്ഷണത്തിലാണെന്ന്  അവര്‍ മനസിലാക്കിയത്. രണ്ട് മുറികളിലും ക്ലോക്കിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. 

സ്വദേശിയായ ഹോട്ടൽ അപ്പാർട്മെന്റ് ഉടമയെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തതായും നിരവധി കുറ്റങ്ങൾ ചുമത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും വൃത്തങ്ങൾ അറിയിച്ചു.

Related News