വിവിധ കുറ്റകൃത്യങ്ങള്‍; അഞ്ച് മാസത്തിനിടെ 7000 പ്രവാസികളെ നാടുകടത്തി.

  • 10/06/2021

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ മെയ് വരെ  450 ഓളം പ്രവാസികളെ നാടുകടത്തൽ ജയിലിലേക്ക് ശുപാര്‍ശ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡ്രഗ് കൺട്രോൾ ജനറൽ വിഭാഗം അറിയിച്ചു. 

ഇത്രയും പ്രവാസികളെ നാടുകടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ഇതേകാലയളവില്‍ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 7000 പ്രവാസികളെയാണ് നാടുകടത്തിയത്. 

മയക്കുമരുന്ന് കേസില്‍ നാടുകടത്തപ്പെട്ട പലരില്‍ നിന്നും വളരെ ചെറിയ തോതിലുള്ള മയക്കുമരുന്ന് പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. അതുകൊണ്ട് ഇവരിൽ പലരും കുറ്റവിമുക്തരാക്കപ്പെട്ട് മോചിതരാകും. പൊതുജനങ്ങളെ സംരക്ഷിക്കുവാന്‍ അവരെ നാടുകടത്തുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News