ആന്റിബോഡി പരിശോധനകളില്‍ പ്രതിരോധ വാക്സിനുകളുടെ ഫലപ്രാപ്തി നിർണ്ണയിക്കാൻ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ദര്‍

  • 10/06/2021

കുവൈത്ത് സിറ്റി : കൊറോണ രോഗമുക്തി നേടിയവരില്‍ ആന്റിബോഡികൾ നിർണ്ണയിക്കാനുള്ള  ആന്റിബോഡി പരിശോധന വികസിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില  പരിശോധനകളിൽ വ്യത്യസ്ത തരം ആന്റിബോഡികൾ  കണ്ടെത്തിയതായും  വാക്സിനേഷൻ മൂലമുണ്ടാകുന്ന  ആന്റിബോഡികൾ കണ്ടെത്താനുള്ള കഴിവ് ഇത്തരം പരിശോധനകള്‍ക്ക്  ഇല്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ആന്റിബോഡി അടിസ്ഥാനമാക്കിയ പരിശോധന പകർച്ച വ്യാധിയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കാനും ഇതിലൂടെ ലഭിച്ച വിവരങ്ങൾ വഴി  മികച്ച മാതൃകകളെ ഉണ്ടാക്കാൻ സഹായിക്കുകയും  മികച്ച നയരൂപീകരണങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു . 

നിലവിലെ അണുബാധ നിർണ്ണയിക്കാൻ ആന്റിബോഡി പരിശോധനകൾ സാധാരണയായി ഉപയോഗിക്കാറില്ല, കാരണം വൈറസ് ബാധിച്ചതിന് ശേഷം കുറച്ച് സമയമെടുത്ത് മാത്രമേ ആന്റിബോഡികൾ ഉദ്‌പാദിപ്പിക്കപ്പെടുകയുള്ളൂ.രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. 

Related News