ബലി പെരുന്നാൾ പ്രമാണിച്ച് ശമ്പളം നേരത്തെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ധനമന്ത്രാലയം

  • 10/06/2021

കുവൈത്ത് സിറ്റി : ബലിപെരുന്നാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ  ശമ്പളം നേരത്തെ നല്‍കാന്‍ ധനമന്ത്രാലയം സെൻട്രൽ ബാങ്കിന്  നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 15 ന് മുമ്പായി  തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കണമെന്ന് അറിയിച്ചിരിക്കുന്നത്. പ്രവാസികൾ അടക്കമുള്ള തൊഴിലാളികൾക്ക് ഇത് ഏറെ ഗുണം ചെയ്യും.വിദേശികള്‍ ഏറെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലും പെരുന്നാളിനോടനുബന്ധിച്ച്  ശമ്പളം നേരത്തെ നല്‍കുവാനാണ് സാധ്യത. 

Related News