വൈദ്യുതി ആവശ്യകത വര്‍ധിക്കുന്നു; കുവൈത്ത് കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ചേക്കാം

  • 11/06/2021

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്ത് വൈദ്യുതിയുടെ ആവശ്യകത ഉയര്‍ന്നതോടെ പവര്‍ പ്ലാന്‍റുകളില്‍ കുവൈത്ത് കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുകയാണ്. 

കൊവിഡ് മഹമാരി മൂലം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വേനല്‍ക്കാല യാത്ര നടത്താന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സാധിച്ചില്ല. ഇതും  രാജ്യത്തെ വൈദ്യുതി ഉപയോഗം വര്‍ധിക്കാൻ കാരണമായി. 

ചൂട് 50 ഡിഗ്രിയും കടന്നതോടെ വൈദ്യുതിയുടെ ആവശ്യകത 15.07 ജിഗാവാട്ട് കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേസമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16.8 ശതമാനം ഉപയോഗമാണ് കൂടിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വര്‍ധയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Related News