ആഗോള റിസൈലൻസ് സൂചികയില്‍ കുവൈത്ത് 86-ാം സ്ഥാനത്ത്, ഗള്‍ഫ് രാജ്യങ്ങളില്‍ അവസാനം.

  • 11/06/2021

കുവൈത്ത് സിറ്റി: ഈ വാര്‍ഷത്തെ എഫ് എം ആഗോള റിസൈലൻസ് സൂചികയില്‍ കുവൈത്ത് 86-ാം സ്ഥാനത്ത്. 100ല്‍ ആകെ 42.1 പോയിന്‍റുകളാണ് കുവൈത്ത് നേടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവസാന സ്ഥാനത്തും അറബ് ലോകത്ത് ഒമ്പതാം സ്ഥാനത്തുമാണ് കുവൈത്ത്.  

130 ഓളം രാജ്യങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ, വിതരണ ശൃംഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരേയൊരു സംവിധാനമാണ് റിസൈലൻസ് സൂചിക. മ്യൂച്വൽ ഇൻഷുറൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യാന്തര കമ്പനിയാണ് എഫ് എം. 

വിതരണക്കാരെയും സൗകര്യങ്ങളെയും തെരഞ്ഞെടുക്കാന്‍ കമ്പനികളെ സഹായിക്കുകയും വിതരണ ശൃംഖലയുടെ ബലഹീനതകള്‍ വിലയിരുത്താനുമാണ്  റീസൈലൻസ് സൂചികയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ രാഷ്ട്രീയ പ്രശ്നങ്ങള്‍, അഴിമതി തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് സൂചിക കണക്കാക്കുന്നത്.

Related News