ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 10 വരെ 30 വാക്സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കും

  • 11/06/2021

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 10 വരെ 30 വാക്സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ ഡോ. ദിന അല്‍ ദബൈബ് അറിയിച്ചു. 

200,000 പേര്‍ക്ക് ഓക്സഫഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിനായി തയറാക്കിയ ക്യാമ്പയിനായി ആരോഗ്യ, നേഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പട്ടിക തയാറാക്കിയതായും ഡോ. ദിന പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള സ്ഥലം, വാഹനങ്ങൾക്കുള്ള പാർക്കിംഗ്, വിശ്രമമുറികൾ, കസേരകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 

കൃത്യമായ വാക്സിന്‍ വിതരണം നടക്കുന്നതിന് പൗരന്മാരും താമസക്കാരും അവര്‍ക്ക് അനുവദിച്ച തീയതി പാലിക്കണം. ഒപ്പം ടെക്സ്റ്റ് സന്ദേശത്തില്‍ ലഭിച്ച വാക്സിനേഷന്‍ കേന്ദ്രത്തില്‍ തന്നെ എത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News