റഷ്യയിൽ ഉത്പാദിപ്പിക്കുന്ന ഓക്സ്ഫഡ് വാക്സിന്‍ ആസ്ട്രസെനഗ അംഗീകാരമുള്ളതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.

  • 12/06/2021

കുവൈത്ത് സിറ്റി: റഷ്യയിൽ ഉത്പാദിപ്പിക്കുന്ന ഓക്സ്ഫഡ് വാക്സിന്‍, ആസ്ട്രസെനഗയുടെ ലൈസന്‍സും അംഗീകാരമുള്ളതുമാണെന്ന് വ്യക്തമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. വാക്സിന്‍റെ ഉത്പാദന നടപടിക്രമങ്ങളെല്ലാം ആസ്ട്രസെനഗയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. 

ഓക്സ്ഫഡ് വാക്സിന്‍റെ മൂന്നാം ബാച്ച് ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. അതിന്‍റെ സാമ്പിളുകള്‍ പരിശോധിച്ച് ആവശ്യമായ സാഹചര്യങ്ങളിലാണ് സംരക്ഷിച്ചിട്ടുള്ളത്. 

വാക്സിന്‍റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 12 ആഴ്ചയില്‍ കൂടുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

Related News