വേനല്‍ക്കാലത്ത് നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷകള്‍ കൈവിട്ട് പ്രവാസികള്‍.

  • 12/06/2021

കുവൈത്ത് സിറ്റി: തിരികെ രാജ്യത്തേക്കുള്ള പ്രവേശനം സാധ്യമാകുമോയെന്ന ആശങ്കയുള്ളതിനാല്‍ വേനല്‍ക്കാലത്തും യാത്ര ഒഴിവാക്കി പ്രവാസികള്‍. പലരും അവരുടെ പ്രിയപ്പെട്ടവരെ കണ്ടിട്ട് ഒരു വര്‍ഷത്തോളമായി. 

ഈ വേനല്‍ക്കാലത്തും നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷകള്‍ പ്രവാസികള്‍ കൈവിട്ടു കഴിഞ്ഞു. ഇപ്പോഴും പതിനായിരക്കണിക്കിന് പ്രവാസികള്‍ കുവൈത്തിലേക്ക് എത്താനാകാതെ വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്. തിരികെ എത്താമോയെന്ന കാര്യത്തില്‍ അവര്‍ ഇപ്പോഴും ആശങ്കയിലാണ്. 

കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ കടുത്ത യാത്രാനിയന്ത്രണങ്ങളാണ് കുവൈത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈറസ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. കോവിഡ് കേസുകളിൽ കുറവ് വരുന്നതും, വാക്‌സിനേഷൻ വേഗത്തിലാവുന്നതും മൂലം അടുത്ത മാസങ്ങളോടെ  യാത്രനുമതി പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലെയാണ് പ്രവാസികൾ. 

Related News