വാക്‌സിൻ കിട്ടാനില: വിസയുടെ കാലാവധി നഷ്ടപ്പെട്ട് പതിനായിരകണക്കിന് പ്രവാസികൾ ദുരിതത്തിൽ

  • 12/06/2021

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവിൽ വിസയുടെ കാലാവധി നഷ്ടപ്പെട്ട് പതിനായിരകണക്കിന് പ്രവാസികൾ. ഇവർക്ക് ഗൾഫിലേക്ക് തിരികെ പോകുവാൻ പറ്റാതെയായി. വിസ പുതുക്കി കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ മലയാളി പ്രവാസികളും.

45 വയസ്സിന് താഴെയുള്ള 20,000 ത്തോളം പ്രവാസികളാണ് കൊവിഡ് വാക്‌സിൻ കിട്ടാതെയും വിസയുടെ കാലാവധി തീരുന്നതിന് മുൻപ് പോകുവാൻ പറ്റാതെയും നിൽക്കുന്നത്. ഈ മാസം ഗൾഫിലേക്ക് വിമാനങ്ങൾ സർവ്വീസ് തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും വിലക്ക് നീട്ടിയതും ദുബായ് ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങൾ രണ്ട് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും ഇരട്ടി ദുരിതം സൃഷ്ടിക്കുന്നു. 

പ്രവാസികൾക്ക് മുൻഗണന കൊടുക്കുമെന്ന് പറയുമ്പോൾ ഒരു വാക്‌സിൻ എടുത്ത് 45 മുതൽ 80 ദിവസം വരെ കാത്തിരിക്കണം അടുത്ത ഡോസ് കിട്ടാൻ എന്നുള്ളത് വെല്ലുവിളിയാണ്. അത്രയും കാലം കാത്തിരിക്കാൻ അവർക്കാവില്ല. കാരണം വിസയുടെ കാലാവധി അതിനു മുമ്പേ തീരും. വിസ തീരുന്ന മുറയ്ക്കും 15 ദിവസം മുതൽ ഇടവിട്ട് വാക്‌സിൻ എടുത്ത് വിസ നഷ്ടപ്പെടാതെ ഗൾഫിൽ തിരിച്ചെത്തുവാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രിയോടും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിം മധുരവീട് ആവശ്യപ്പെട്ടു.

Related News