64.37% ജനങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി; മൂന്നാം ബാച്ച് ഓക്സ്ഫഡ് വാക്സിന്‍ സുരക്ഷിതമല്ലെന്ന പ്രചാരണം തള്ളി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 13/06/2021

കുവൈത്ത് സിറ്റി: ഓക്സ്ഫഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നതിന്‍റെ ആദ്യ ഘട്ടത്തില്‍ 30,000 പേര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച വാക്സിനേഷന്‍ ക്യാമ്പയിനിലൂടെ 2.75 മില്യണ്‍ ആളുകള്‍, അതായത് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 64.37 ശതമാനത്തിനും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി കഴിഞ്ഞു. 

ഒരാഴ്ച കവിയാതെ, റെക്കോര്‍ഡ് സമയത്തിനുള്ളില്‍ രണ്ടാം ഡോസ് അര്‍ഹരായവര്‍ക്കെല്ലാം നല്‍കണമെന്നാണ് ആരോഗ്യ വിഭാഗം മുന്നണി പോരാളികളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, കുറച്ച് പേര്‍ ഓക്സഫഡ് വാക്സിന്‍റെ സുരക്ഷയെ കുറിച്ച് സംശയം പ്രകടിപ്പിച്ച് രണ്ടാം ഡോസ് എടുക്കാന്‍ വിസമ്മതിച്ചു. 

ഓക്സ്ഫഡ് വാക്സിന്‍റെ മൂന്നാം ഷിപ്പ്മെന്‍റിനെ കുറിച്ച് വ്യാപകമായ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. സുരക്ഷതമല്ലെന്ന പ്രചാരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ബഹിഷ്കരണ ആഹ്വാനവുമായി ഉണ്ടായി. 

എന്നാല്‍, ഈ പ്രചാരണങ്ങള്‍ എല്ലാം ആരോഗ്യ മന്ത്രാലയം തള്ളി. ആസ്ട്രസെനഗയുടെ അംഗീകാരത്തോടെയും ലൈസന്‍സോടെയുമാണ് റഷ്യയില്‍ വാക്സിന്‍ നിര്‍മ്മിക്കുന്നത്. മേല്‍നോട്ടവും ആസ്ട്രസെനഗ തന്നെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News