കുവൈത്തിൽ കൊവിഡ് കേസുകള്‍ കൂടുന്നു; കര്‍ഫ്യൂവിന് സാധ്യതയില്ല.

  • 13/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണത്തിലും വര്‍ധന. ഇതോടെ, ചില ഇളവുകൾ നൽകിയത് വീണ്ടും നിര്‍ത്തിവയ്ക്കുക, ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണ് മുന്നിലുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കൂടാതെ, വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം, വീണ്ടും കര്‍ഫ്യൂവിലേക്കു മടങ്ങണമെന്ന അഭിപ്രായം അധികൃതര്‍ തള്ളിയിട്ടുണ്ട്. ആവശ്യത്തിന് വാക്സിന്‍ ഉള്‍പ്പെടെയുള്ളപ്പോള്‍ കര്‍ഫ്യൂവിന്‍റെ ആവശ്യമില്ലെന്നാണ് വിശദീകരണം. 

കൊവിഡിനെ നേരിടുന്ന ഉന്നത കമ്മിറ്റിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇളവുകളും നിയന്ത്രങ്ങളുമെല്ലാം യോഗത്തില്‍ ചര്‍ച്ചയാകും. തുടര്‍ന്ന് നിര്‍ദേശങ്ങള്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ വയ്ക്കും.

Related News