അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരിന് മികച്ച പദ്ധതിയില്ല; കുവൈറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ട്

  • 13/06/2021

കുവൈത്ത് സിറ്റി: അടിയന്തിര സാഹചര്യങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിന് സർക്കാരിന് സമ്പൂർണ്ണവും മികച്ചതുമായ പദ്ധതിയില്ലെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ട്. അതുകൊണ്ടാണ് കൊവിഡ് പ്രതിസന്ധിയും തുടര്‍ന്നുണ്ടായയ സാമ്പത്തിക പ്രശ്നങ്ങളിലുമെല്ലാം അനുചിതമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ദേശീയ അസംബ്ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2020 മാർച്ച് ഒന്ന് മുതൽ 2020 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ കൊവിഡ് 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ചെലവുകൾ അവലോകനം ചെയ്യാനുള്ള മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ദേശീയ അസംബ്ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. 

മാസ്കുകൾ, കയ്യുറകൾ തുടങ്ങി കൊവിഡ് പ്രതിരോധത്തിന് ആവശ്യമായവ വാങ്ങുന്നതിന് കേന്ദ്ര അതോറിറ്റിയുടെ അഭാവമുണ്ടായി എന്നതടക്കം നിരവധി നിരീക്ഷണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

Related News