കോവിഡ് കേസുകള്‍ കൂടി; വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശന നിരോധനം നീട്ടി കുവൈത്ത് സര്‍ക്കാര്‍

  • 13/06/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിദേശികളുടെ പ്രവേശന നിരോധനം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ 6,130 പുതിയ വൈറസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകള്‍ കൂടുന്ന അവസ്ഥയില്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് കൊറോണയെ നേരിടുന്നതില്‍ കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായത്തെ തുടര്‍ന്നാണ്‌ കൊറോണ സുപ്രീം സമിതിയുടെ യോഗത്തില്‍  തീരുമാനം നീട്ടിയത്.  നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധമായ അന്തിമമായ തീരുമാനം ഉണ്ടാകുമെന്ന്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related News