കോവിഡ്- 19 ഡെൽറ്റ വേരിയെന്‍റ് കുവൈത്തിൽ കണ്ടെത്തിയില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 13/06/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ വേരിയന്റ് എന്നറിയപ്പെടുന്ന കോവിഡ്- 19 ഡെൽറ്റ വേരിയെന്‍റ്  കുവൈത്തിൽ ഇതുവരെ കണ്ടെത്തിയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ കൊറോണ വൈറസിന്‍റെ  വ്യാപന ശേഷിയെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്ത് ഇതുവരെയായി കൊറൊണ വൈറസ് പുതിയ വകഭേദങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.  

ബി.1.617 ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലായിരുന്നു. അതിവേഗം വ്യാപിക്കാൻ കഴിയുന്ന ബി.1.617 വകഭേദം 53 രാജ്യങ്ങളിൽ ഔദ്യോഗികമായി കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസുമായി ബന്ധപ്പെട്ട പഠനവും നിരീക്ഷണവും തുടരുകയാണ്. ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ 'ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റെ'ന്നാണ് വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎന്‍ ആരോഗ്യ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. 

Related News