ശക്തമായ പൊടിക്കാറ്റ്, കുവൈത്തിൽ ഉച്ചക്കുശേഷം ബാങ്കുകൾ അടച്ചു. ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം.

  • 13/06/2021


കുവൈത്ത് സിറ്റി : രാജ്യത്തെ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈത്തിലെ ബാങ്കുകൾ ഇന്നുച്ചക്ക് ശേഷം അടക്കുമെന്നും, ഈവനിംഗ് ബ്രാഞ്ചുകൾ പ്രവർത്തിക്കില്ലെന്നും  കുവൈറ്റ് ബാങ്കിങ് അസ്സോസിയേഷൻ അറിയിച്ചു.  

ശക്തമായ പൊടിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ റോഡിൽ  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .  സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പരായ 112 ലോ  സിവില്‍ ഡിഫന്‍സ് നമ്പരായ  1804000 ബന്ധപ്പെടണം. 

കടലിൽ പോകരുതെന്നും , അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ  സഹായത്തിനായി 1880888 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും   അധികൃതര്‍ അറിയിച്ചു. അതിനിടെ  കുവൈത്തിന്റ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് മൂലം വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തിയതായും വാര്‍ത്തകളുണ്ട്. ഈ ആഴ്ച അവസാനം വരെ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം ആരോഗ്യ മന്ത്രാലയം ഏത് അടിയന്തരാവസ്ഥയിലും പ്രവർത്തന സന്നദ്ധതയും പ്രഖ്യാപിച്ചു. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ഉപദേശിച്ചു. ആസ്ത്മ  അലർജികൾക്കായി ബ്രോങ്കോഡിലേറ്റർ മരുന്നുകളുടെ പതിവ് ഉപയോഗം തുടരുക ,  തികച്ചും ആവശ്യമില്ലെങ്കിൽ വീട് വിടാതിരിക്കേണ്ടതിന്റെ ആവശ്യകത,  അലർജിയും നെഞ്ചുരോഗവുമുള്ള രോഗികൾ പൊടിയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക,  ശ്വസന ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുക എന്നീ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. 

Related News