2020 കോവിഡ് മഹാമാരി; കുവൈത്തിന്‍റെ ജിഡിപിയില്‍ ഇടിവ്.

  • 14/06/2021

കുവൈത്ത് സിറ്റി: 2020 വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തിറക്കിയതിന്‍റെ പ്രഖ്യാപനവുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. മുഹമ്മദ് വൈ. അല്‍ ഹാഷെല്‍. 49-ാമത് സാമ്പത്തിക റിപ്പോര്‍ട്ടില്‍ രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥയുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുന്നു. 

ആറ് ഭാഗങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൊവിഡ് മഹാമാരി മൂലം വളരെ കാഠിന്യമേറിയ വര്‍ഷം ആയിരുന്നുവെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020ൽ ശരാശരി 9.9 ശതമാനം കുറഞ്ഞുവെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2019ലെ ശരാശരി വളർച്ച 0.4 ശതമാനമായിരുന്നു. ലോകമാകെയും പ്രാദേശികമായും സമ്പദ്‌വ്യവസ്ഥകൾ സാമ്പത്തിക മാന്ദ്യം നേരിട്ടതോടെ എണ്ണയുടെ ആവശ്യകത കുറഞ്ഞു. ഇതോടെ വിലയും ഇടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News