കുവൈത്തിൽ കൊവിഡ് കേസുകള്‍ കൂടുന്നു; രോഗമുക്തി നിരക്കില്‍ കുറവ്.

  • 14/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. ഈദ് അല്‍ ഫിത്തറിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും രോഗമുക്തി നിരക്കില്‍ ചെറിയ കുറവുണ്ടായിട്ടുമുണ്ട്. മോശമായ കാലാവസ്ഥ സാഹചര്യത്തിലും ഓക്സ്ഫഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് തുടര്‍ന്ന് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ മന്ത്രാലയം. 

ഇന്നലെ രാജ്യത്തെ രോഗമുക്തി നിരക്ക് 94.6 ശതമാനമാണ്. മേയ് 12ന് ഇത് 94.8 ശതമാനം ആയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 93.5, മാര്‍ച്ചില്‍ 92.3, ഫെബ്രുവരിയില്‍ 93.5, ജനുവരിയില്‍ 96.3, ഡിസംബറില്‍ 97.1 എന്നിങ്ങനെയായിരുന്നു രോഗമുക്തി നിരക്ക്. 

ഗള്‍ഫ് രാജ്യങ്ങളില്‍ രോഗമുക്തി നിരക്കില്‍ കുവൈത്ത് നാലാം സ്ഥാനത്താണ്. 98.6 ശതമാനവുമായി ഖത്തറാണ് മുന്നില്‍. യുഎഇ 96.5, സൗദി അറേബ്യ 96.1 എന്നിങ്ങനെ മുന്നിലുള്ള മറ്റ് രാജ്യങ്ങളുടെ രോഗമുക്തി നിരക്ക്.

Related News