ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം ഓഫീസ് ചൊവ്വാഴ്ച തുറക്കും

  • 14/06/2021

കുവൈത്ത് സിറ്റി : ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം ഓഫീസ് ചൊവ്വാഴ്ച തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കുവൈത്തിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. അസദ് ഹഫീസും ആരോഗ്യമന്ത്രി  ഡോ. ബാസൽ അൽ സബയും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ . ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ പരിപാലന ഡയറക്ടർ ഡോ. റെഹാബ് അൽ വൊട്ടയാനും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്നതിന് നൽകുന്ന പിന്തുണയ്ക്ക് കുവൈത്തിനോടുള്ള നന്ദി അറിയിച്ചതായും ആരോഗ്യസുരക്ഷാരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കുവൈത്തുമായി കൈകോര്‍ക്കുമെന്നും  ഡബ്ല്യു.എച്ച്‌.ഒ വ്യക്തമാക്കി. 

ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന 20 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തുണ്ട്. സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം കുവൈത്ത് 40 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു.1960 ലാണ് കുവൈത്ത് ലോകാരോഗ്യ സംഘടനയില്‍ അംഗത്വം നേടിയത്. ലോകാരോഗ്യസംഘടനയെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷം പന്ത്രണ്ടാം  സ്ഥാനമായിരുന്നു കുവൈത്തിന്. മേഖലയില്‍ നിന്ന് ലോകാരോഗ്യസംഘടനയുടെ കണ്ടിജൻസി ഫണ്ടിലേക്ക് ആദ്യമായി സഹായമെത്തിച്ചതും കുവൈത്താണ്.  

Related News