ശക്തമായ പൊടികാറ്റ്; ജാബർ ബ്രിഡ്ജിലെ വാക്സിനേഷന്‍ തടസ്സപ്പെട്ടു.

  • 14/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്​ അ​നു​ഭ​വ​പ്പെ​ട്ടതിനെ തുടര്‍ന്ന് ജാബർ ബ്രിഡ്ജിലെ വാക്സിനേഷന്‍ തടസ്സപ്പെട്ടു. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തുടരുമെന്നതിനാല്‍ ജാബർ ബ്രിഡ്ജിലെ വാക്സിനേഷന്‍ മിഷിരിഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജാബർ ബ്രിഡ്ജില്‍ നിന്നും  വാക്സിനേഷന്‍ സ്വീകരിക്കുവാനായി ടെക്സ്റ്റ്‌ മെസ്സേജ് ലഭിച്ചവര്‍ മിഷിരിഫ് വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കാ​ൻ പ്ര​യാ​സ​ക​ര​മാ​യ രീ​തി​യി​ൽ ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റാ​ണ്​ കഴിഞ്ഞ ദിവസങ്ങളില്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂന്ന് ദിവസമായി  രാ​ജ്യ​ത്ത്​  പൊ​ടി​ക്കാ​റ്റ്​ തുടരുകയാണ് . ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കനത്ത  ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച അ​വ​സാ​നം വ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related News