പേടിക്കണം ഡെൽറ്റ വകഭേദത്തെ; കൂടുതൽ അപകടകാരിയെന്ന് പഠനങ്ങൾ

  • 14/06/2021

ലണ്ടൺ: ഇന്ത്യയിൽ കണ്ടുവരുന്ന കൊറോണ വൈറസിൻറെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചു. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൊറോണ രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആൻറിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ദർ പറയുന്നത്.

യു.കെ സർക്കാരിനു കീഴിൽ വരുന്ന പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. പഠന റിപ്പോർട്ട് പ്രകാരം ജൂൺ ഏഴു വരെ ആറു പേരിലാണ് ഈ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. വളരെ വേഗത്തിലാണ് ഈ വകഭേദത്തിൻറെ വ്യാപനമെന്നും പഠനങ്ങൾ പറയുന്നു.

ഇതിനിടെ കണക്കുകളിൽ അൽപ്പം ആശ്വാസമായി ഇന്നത്തെ കൊറോണ കണക്ക് വന്നു. രാജ്യത്ത് കൊറോണ പ്രതിദിന കണക്ക് എഴുപതിനായിരത്തിലെത്തി. 24 മണിക്കൂറിനിടെ 70,421 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3921 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 72 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,19,501 പേരുടെ രോഗം ഭേദമായി.

Related News