കുവൈത്തിൽ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപി.

  • 14/06/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് അഭയകേന്ദ്രം ഒരുക്കണമെന്ന പദ്ധതി മുന്നോട്ട് വച്ച് അലി അല്‍ ഖത്തന്‍ എംപി. കൊവിഡ‍് മഹാമാരി കാലത്ത് ഗാര്‍ഹിക പീഡനക്കേസുകള്‍ കൂടിയിട്ടുണ്ട്. 

ഗാർഹിക പീഡനത്തിന് ഇരയായ എല്ലാവർക്കും അഭയം നൽകുന്നതിനായി ഷെൽട്ടറുകൾ  സ്ഥാപിക്കുന്നതിനുള്ള നിയമം കഴിഞ്ഞ സെപ്റ്റംബറിൽ വന്നിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക അഭയകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിയമം അനുശാസിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

കൊവിഡ് പ്രശ്നങ്ങള്‍ മൂലം ഫണ്ടിന്‍റെ കുറവ് കൊണ്ട് നിയമം പ്രാബല്യത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് നിയമം പൂര്‍ണമായി നടപ്പാകുന്നത് വരെ ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് താത്കാലികമായി അഭയ കേന്ദ്രം ഒരുക്കണമെന്ന് എംപി പറഞ്ഞു.

Related News