മയക്കുമരുന്ന് ഉപയോഗം; കുവൈത്തിൽ 635 പ്രവാസികളെ നാടുകടത്തി.

  • 14/06/2021

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷര്‍ഹാന്‍റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം മയക്കുമരുന്ന് കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്ത 635 പ്രവാസികളെ നാടുകടത്തിയതായി ജിഡിഡിസി അറിയിച്ചു. 

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലാകുന്ന വിദേശികളെ കഴിഞ്ഞ രണ്ട് വര്‍ഷമായി പെട്ടെന്ന് നാടുകടത്തുകയാണ്  ജിഡിഡിസി ചെയ്യുന്നത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രവാസികളെ കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത്, ഉത്തരവനുസരിച്ച് നാടുകടത്തുന്നതിന് മുമ്പ് ജയിലിലേക്ക് അയക്കുകയും ചെയ്യും.

Related News