കോവിഡ് നിയന്ത്രണങ്ങള്‍ തുടരും; റെസ്റ്റോറന്റുകളും മാളുകളും 8 മണിക്ക് അടക്കും

  • 15/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വലിയ മാറ്റമില്ലാതെ തുടരുന്നതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുവാന്‍ ആരോഗ്യ മന്ത്രാലയം മന്ത്രിസഭ യോഗത്തില്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തിയതിനാല്‍  വാണിജ്യ സമുച്ചയങ്ങളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം നീട്ടരുതെന്നും കൂടുതല്‍ കടുത്ത ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തു. 

കൊറോണ വൈറസ്‌ നിയന്ത്രണ വിധേയമാകുന്നത് വരെ ഇപ്പോഴത്തെ ആരോഗ്യ  കര്‍ശന നടപടികള്‍ തുടരണമെന്ന് തന്നെയാണ് സൂചന. അതിനിടെ  കുട്ടികളുടെ കളിപ്പാട്ട കടകളും ഹുക്ക സ്റ്റോറുകളും തുറക്കുന്നത് സംബന്ധിച്ച തീരുമാനവും നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ഡെൽറ്റ വകഭേദം രാജ്യത്ത്  കണ്ടെത്തിയതിനാല്‍ ഏറെ ജാഗ്രതയിലാണ് കുവൈത്ത്  ആരോഗ്യ മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ കൂടുതൽ പേരിലേക്ക്​ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു. 

Related News