കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുവാന്‍ ഒരുങ്ങി കുവൈത്ത്

  • 15/06/2021

കുവൈത്ത് സിറ്റി : ഓഗസ്റ്റ് മാസത്തോടെ  12 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രാദേശിക അറബി പത്രമായ അൽ ഖബാസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും. കുട്ടികള്‍ക്ക് ഫൈസർ വാക്സിനാണ് നല്‍കുക. 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള ബയോടെക്ക് ഫൈസറിന്റെ കൊറോണ വാക്സീനു യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇഎംഎ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. യുഎസ്എയിലും കാനഡയിലും കുട്ടികള്‍ക്ക് ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്. 

Related News