ഉയര്‍ന്ന എണ്ണ വില; കുവൈത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്

  • 15/06/2021

കുവൈത്ത് സിറ്റി: എണ്ണ വില ഉയര്‍ന്നതോടെ കുവൈത്തിന്‍റെ സാമ്പത്തിക സ്ഥിതി പതിയെ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, രാജ്യം എണ്ണ വിലയെ ആശ്രയിക്കാതെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണം. അല്ലെങ്കില്‍ ഒപെക് പ്ലസ് കരാർ പ്രകാരം എണ്ണ ഉൽപാദനം കുറയ്ക്കുന്നതിനാല്‍ സാമ്പത്തികമായ തിരിച്ചുവരുന്നതിന്‍റെ വേഗത കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മിഡില്‍ ഈസ്റ്റ് - 2021ന്‍റെ രണ്ടാം പാദത്തില്‍ എന്ന തലക്കെട്ടോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് നിയോഗിച്ച ഓക്സ്ഫഡ്  ഇക്കണോമിക്സ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏകദേശം ജിഡിപിയുടെ 435 ശതമാനം വരുന്ന സമ്പാദ്യം കുവൈത്തിനുണ്ട്. 

എന്നാല്‍, അത് ഭാവിയിലേക്ക് മാറ്റിവെച്ചിട്ടുള്ളതായതിനാല്‍ ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവില്ല. മാസങ്ങള്‍ക്കുള്ളില്‍ ശമ്പളവും വേതനവും നല്‍കാന്‍ സര്‍ക്കാരിന് പണത്തിന്‍റെ കുറവ് ഉണ്ടാകും. സര്‍ക്കാരിന്‍റെ ചെലുകളില്‍ 75 ശതമാനവും ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News