കുവൈത്തിൽ ഹൈവേകളില്‍ ഡെലിവറി ബൈക്കുകൾ നിരോധിക്കാനുള്ള തീരുമാനം; വന്‍ നഷ്ടമുണ്ടാക്കുമെന്ന് കമ്പനികള്‍

  • 15/06/2021

കുവൈത്ത് സിറ്റി: ഹൈവേകളിൽ 'ഡെലിവറി' ബൈക്കുകൾ നിരോധിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം പരിഗണിക്കുമെന്ന് റെസ്റ്ററെന്‍റ്, കഫേ ഉടമകളുടെ യൂണിയനും ഡെലിവറി കമ്പനി ഉടമകളും അറിയിച്ചു. 

എന്നാല്‍, ഈ തീരുമാനം നടപ്പാക്കിയാല്‍ ഡെലിവറി കമ്പനികളുടെ ലാഭത്തില്‍ 80 ശതമാനം ഇടിവുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. മറ്റ് വാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍ ഒക്കെ ഉണ്ടാക്കുന്ന അപകടങ്ങളേക്കാള്‍ വളരെ കുറവാണ് മോട്ടോർ ബൈക്കുകൾ ഉള്‍പ്പെടുന്ന അപകടങ്ങള്‍. 

റൈഡര്‍മാര്‍ക്കായി ഒരു പാത ഒരുക്കുന്നതിനും അത് പാലിക്കപ്പെടാന്‍ അവരെ ബാധ്യസ്ഥരാക്കണമെന്നുമാണ് ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഈ തീരുമാനം നടപ്പാക്കിയാല്‍ മേഖലയ്ക്ക് വന്‍ നഷ്ടമാണെന്ന് റെസ്റ്ററെന്‍റ്, കഫേ ഉടമകളുടെ യൂണിയന്‍ തലവന്‍ ഫഹദ് അല്‍ അര്‍ബാഷ് പറഞ്ഞു.

Related News