വാക്സിന്‍ സ്വീകരിച്ച പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്തതിനെതിരെ കുവൈറ്റ് അഭിഭാഷകന്‍.

  • 15/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിച്ച പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്തത്  അടിസ്ഥാനപരവും ഭരണഘടനാപരവുമായ മനുഷ്യാവകാശ തത്വങ്ങളുടെ ലംഘനമായേക്കുമെന്ന് അഭിഭാഷകന്‍. 

വാക്സിന്‍ സ്വീകരിച്ച പൗരന്മാര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചെത്താമെന്ന് ഡിജിസിഎ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, സാധുവായ താമസ വിസയുള്ളതും വാക്സിന്‍ സ്വീകരിച്ചതുമായ പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അസമത്വമാണെന്നാണ് അഭിഭാഷകന്‍ ഡോ. ഫവാസ് അല്‍ ഖത്തീബ് ചൂണ്ടിക്കാട്ടുന്നത്. 

കുവൈത്തിന്‍റെ ഭരണഘടന എല്ലാ ആളുകളെയും നിയമത്തിന് മുന്നിൽ ഒരുപോലെ വിവേചനമില്ലാതെ പരിഗണിക്കുന്നതാണ്. കൊവിഡ് കാരണം ആളുകളെ അവരുടെ ദേശീയത കണക്കിലെടുത്ത് വേര്‍തിരിച്ച് കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related News