ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മുവായിരത്തിലേറെ കുട്ടികള്‍ വിജയിച്ചു

  • 15/06/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കോവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍  റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന  മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്താതെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.11-ാം ഗ്രേഡിലെ വിദ്യാര്‍ത്ഥികളുടെ പ്രകടനവും  ഈ വര്‍ഷത്തെ  സെമസ്റ്റര്‍ പരീക്ഷകളില്‍ നേടിയ മാര്‍ക്കുകളും പരിഗണിച്ചാണ് വിദ്യാര്‍ത്ഥികളുടെ വിജയശതമാനം നിര്‍ണ്ണയിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 

വിദ്യാര്‍ഥികള്‍ക്ക് പിസിആര്‍ പരിശോധനകള്‍ നടത്തി പരീക്ഷ നടത്തുവാന്‍ ഗള്‍ഫിലെ സ്കൂളുകള്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഫലങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിക്കുവാന്‍ സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരീക്ഷയിലെ അനിശ്ചിതത്വം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും  അധ്യാപകര്‍ക്കും നേരത്തെ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു.  കുവൈത്തിലെ ഇരുപതോളം സ്കൂളുകളിലായി മുവായിരത്തോളം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 

Related News