കുവൈത്തിൽ ഈ വര്ഷം ക്യാമറയിൽ കുടുങ്ങിയത് 10,00000 ട്രാഫിക് നിയമ ലംഘനങ്ങൾ.

  • 15/06/2021

കുവൈറ്റ് സിറ്റി : കുവൈറ്റ്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ക്യാമറയിൽ  5 മാസത്തിനുള്ളിൽ കുടുങ്ങിയത് 10,00000  ട്രാഫിക് ലംഘനങ്ങളാണെന്ന് മന്ത്രാലയം. 

ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത  473 പേരെ  ജുവനൈൽ പ്രോസിക്യൂഷനിൽ റഫർ ചെയ്തു, 2021 ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ 441 മോട്ടോർ സൈക്കിളുകളും 1,371 വാഹനങ്ങളും അടക്കം  1,812 വാഹനങ്ങൾ പിടിച്ചെടുത്തതായി മന്ത്രാലയം  പ്രസ്താവനയിൽ പറഞ്ഞു. 

ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻ ആർട്ടിക്കിൾ 207 അനുസരിച്ച് എല്ലാ തരത്തിലുമുള്ള നിയമ ലംഘനം നടത്തിയ വാഹനങ്ങളും 60 ദിവസത്തിൽ കൂടാത്ത തടങ്കലിൽ പിടിച്ചെടുക്കലിന് വിധേയമാണെന്ന്  മന്ത്രാലയം ചൂണ്ടിക്കാട്ടി .

Related News