F A O പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിലേക്ക് കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു

  • 15/06/2021

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഇന്‍ഡിപെന്‍ഡന്‍റ്   പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഓഫ് ഫുഡ് ആന്‍ഡ് ആഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലേക്ക് കുവൈത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിയര്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക സംഘത്തെയാണ് അഞ്ചാം വട്ടവും കുവൈത്ത് പ്രതിസിധീകരിക്കുന്നത്. 

ഫുഡ് ആന്‍ഡ് ആഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍റെ (എഫ്എഒ) സ്ഥിര പ്രതിനിധിയാണ് കുവൈത്ത്. സംഘടനയിലെ അംഗങ്ങള്‍, 49 രാജ്യങ്ങള്‍ പ്രതിനിധികളായ കൗണ്‍സിലിലേക്ക് കുവൈത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു.  2021 ജൂലൈ മുതല്‍ 2024 ഡിസംബര്‍ വരെയാണ് കാലയളവ്.

ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ സംഘടനയായ ഭക്ഷ്യ-കാർഷിക സംഘടനയുടെ പ്രസിഡൻഷ്യൽ കൗൺസിൽ അംഗമായി കുവൈത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആഗോള തലത്തില്‍ രാജ്യത്തിന്‍റെ സ്ഥാനം വ്യക്തമാക്കുന്നതാണെന്ന് ഇറ്റലിയിലെ കുവൈത്തി സ്ഥാനപതി ഷെയ്ഖ് അസം അല്‍ സബാഹ് പറഞ്ഞു.

Related News