കുവൈറ്റിൽ കൊവിഡ് കേസുകളില്‍ വര്‍ദ്ധന; മെഡിക്കല്‍ സ്റ്റാഫുകളുടെ അവധി റദ്ദാക്കും

  • 16/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അടുത്ത ഞായറാഴ്ച മുതല്‍ മെഡ‍ിക്കല്‍ സ്റ്റാഫുകള്‍ക്ക് അവധി നല്‍കുന്നത് നിര്‍ത്താനുള്ള നിര്‍ദേശമാണ് ഈ ചര്‍ച്ചയില്‍ ഉണ്ടായതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. 

എല്ലാ ആശുപത്രികള്‍ക്കും ഇത് ബാധകമായിരിക്കും. സബാഹ് അല്‍ അഹമ്മദ് കിഡ്നി സെന്‍ററിലെ പ്രവര്‍ത്തനം നിര്‍ത്തുക, ഇന്‍ഡോസ്കോപ്പി പോലുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍. 

സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് വാര്‍ഡുകളുടെ ശേഷി കൂട്ടണമെന്നുള്ളതാണ് മറ്റൊരു പ്രധാന നിര്‍ദേശം. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുകയും വേണം. അനസ്തേഷ്യ, ശസ്ത്രക്രിയ വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും നിര്‍ദേശമുണ്ട്.

Related News