കുവൈത്തിൽ കോവിഡ് ഡെല്‍റ്റ വകഭേദം; ആരോഗ്യ മന്ത്രിക്കെതിരെ എംപിമാരുടെ വിമര്‍ശനം.

  • 16/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് 19 ഡെല്‍റ്റ വകഭേദം കണ്ടെത്തിയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പിന്നാലെ ആരോഗ്യ മന്ത്രിയെ വിമര്‍ശിച്ച് നിരവധി എംപിമാര്‍. ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന കൊവിഡ് 19 ഡെല്‍റ്റ  കുവൈത്തിലുണ്ടെന്ന് കഴിഞ്ഞ ദിവസം ഡോ. ഗാനിം അല്‍ ഹുജൈലന്‍  ചൂണ്ടിക്കാണിച്ചത് എംപി മുറ്റൈ അല്‍ അസ്മി ഉയര്‍ത്തിക്കാണിച്ചു. 

ഇന്ത്യന്‍ വകഭേദം നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന ഉപകരണങ്ങള്‍ എത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശത്തെ തള്ളിയ ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നുവെന്ന് എംപി പറഞ്ഞു. 

സുതാര്യതയും കൃത്യതയും ഇല്ലെങ്കിൽ ജനങ്ങള്‍ എങ്ങനെ ആരോഗ്യ മന്ത്രിയെ വിശ്വസിക്കുമെന്ന് എംപി ചോദിച്ചു. പൊതു ഫണ്ടുകള്‍ പാഴാക്കിയതുള്‍പ്പെടെ ആരോഗ്യ മന്ത്രിയുടെ അഴിമതികള്‍ തുറന്ന് കാട്ടും. കൂടാതെ, ഡെല്‍റ്റ വകഭേദത്തെ എങ്ങനെ നേരിടുമെന്നുള്ള പദ്ധതി വാര്‍ത്താ സമ്മേളനം വിളിച്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കണമെന്നും അല്‍ അസ്മി എംപി ആവശ്യപ്പെട്ടു.

Related News