കുവൈത്ത് എയര്‍വേയ്സിൽ 24 മണിക്കൂര്‍ മുമ്പ് ‘ബാഗേജ് ചെക്ക് ഇൻ സര്‍വീസ്’.

  • 16/06/2021

കുവൈത്ത് സിറ്റി:  24 മണിക്കൂര്‍ മുമ്പ് ‘ബാഗേജ് ചെക്ക് ഇൻ സര്‍വീസ്’; കുവൈത്ത് എയര്‍വേയ്സ് പുനരാരംഭിച്ചു, വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് കുവൈറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് നേരത്തെ ചെക്ക് ഇന്‍ ചെയ്യാനും ബാഗേജിന്റെ ഭാരം നോക്കാനും ടെര്‍മിനല്‍ നാലില്‍ അനുവദിച്ചതായി ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ ഇസ്സ അല്‍ ഹദ്ദാദ് പറഞ്ഞു

ടെര്‍മിനല്‍ ബില്‍ഡിംഗിലെ പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഏരിയയിലെ തിരക്ക് കുറയ്ക്കാനും, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള കുവൈറ്റ് എയര്‍വേസിന്റെ പദ്ധതി പ്രകാരമാണ് നടപടിയെന്ന്  അല്‍ ഹദ്ദാദ് പറഞ്ഞു.

Related News