കോവിഡ് പ്രതിസന്ധിയിലും പ്രവാസികൾ നാട്ടിലേക്കയച്ചത് 5.3 ബില്യണ്‍ ദിനാർ.

  • 16/06/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി ഗുരുതരമായി ബാധിച്ചുവെങ്കിലും 2020ല്‍ പ്രവാസികള്‍ പണം അയക്കുന്നതില്‍ 14.5 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്‍റെ കണക്കുകള്‍. 2019ല്‍ 4.62 ബില്യണ്‍ ദിനാര്‍ ആണ് അയച്ചതെങ്കിലും 2020ല്‍ അത് 5.3 ബില്യണ്‍ ദിനാറായി ഉയര്‍ന്നു. 

എന്നിരുന്നാലും കണക്കുകള്‍ പ്രകാരം 2020ന്‍റെ രണ്ടാം പാദത്തില്‍ കുറവ് കാണിച്ചപ്പോള്‍ മൂന്ന്, നാല് പാദങ്ങളിലാണ് കാര്യമായ പുരോഗതി വന്നത്. നാലാം പാദത്തില്‍ 1.47 ബില്യണ്‍ ദിനാര്‍, മൂന്നാം പാദത്തില്‍ 1.4 ബില്യണ്‍ ദിനാര്‍, രണ്ടാം പാദത്തില്‍ 1.05 ബില്യണ്‍ ദിനാര്‍, ആദ്യ പാദത്തില്‍ 1.35 ബില്യണ്‍ ദിനാര്‍ എന്നിങ്ങനെയാണ് കണക്കുകള്‍.  

കൊവിഡ് പ്രതിസന്ധിയും അനന്തര ഫലമായി ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിട്ടും പ്രവാസികള്‍ അവരുടെ നാട്ടിലേക്ക് അയക്കുന്ന പണം കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാലറി കട്ട് ഏര്‍പ്പെടുത്തിയതാണ് രണ്ടാം പാദത്തില്‍ ഇടിവുണ്ടായതിന്‍റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Related News