ഡെൽറ്റ വൈറസ് സാന്നിധ്യം; വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം വൈകും.

  • 16/06/2021

കുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിന് രാജ്യം സാക്ഷ്യം വഹിക്കുന്നതിനാൽ, രാജ്യത്തേക്ക് പ്രവാസികളുടെ പ്രവേശനം വീണ്ടും വൈകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

കുവൈത്തിലേക്ക് മടങ്ങിവരാനായി ആയിരക്കണക്കിന് പ്രവാസികൾ കാത്തിരിക്കുകയാണ്,  എന്നിരുന്നാലും 'ഡെൽറ്റ' വേരിയന്റ് കണ്ടെത്തിയത് ഈ തീരുമാനം വീണ്ടും നീട്ടിവെക്കുമെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊറോണ എമർജൻസി കമ്മിറ്റി പുതിയ ഇന്ത്യൻ കോവിഡ് വകഭേദമായ “ഡെൽറ്റ” വൈറസിനെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കും , ഇത് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

Related News