യാത്രവിലക്ക്; പ്രവാസികള്‍ക്ക് വേണ്ടി ശബ്ദമുയർത്തി കുവൈത്തിലെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും.

  • 16/06/2021

കുവൈത്ത് സിറ്റി: സാധുവായ താമസ വിസയുള്ള വാക്സിന്‍ സ്വീകരിച്ച പ്രവാസികളെ രാജ്യത്തേക്ക് വരാന്‍ അനുവദിക്കണമെന്ന് കുവൈത്തിലെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും. വാക്സിന്‍ സ്വീകരിച്ച പ്രവാസികളെ കുവൈത്തിലേക്ക് എത്തുന്നത് തടയുന്നത് കുടുബംങ്ങളുമായി വേര്‍പ്പിരിഞ്ഞ് ജീവിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. 

ഒപ്പം കുവൈത്ത് സമ്പദ്‍വ്യവസ്ഥയെ തകര്‍ക്കുകയും ബിസിനസ് ഉടമകളെ നഷ്ടത്തിലേക്ക് തള്ളി വിടുകയുമാണ്. ഏത് നാട്ടില്‍ നിന്നുള്ളവരാണ് എന്ന് നോക്കിയതല്ല വൈറസ് പകരുന്നത്. അതുകൊണ്ട് തീരുമാനങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ആക്ടിവിസ്റ്റുകള്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാ രാജ്യങ്ങളിലേതും പോലെ, കുവൈത്തി പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശക്കുന്നതിന് സമാനമായി വാക്സിന്‍ സ്വീകരിച്ച പ്രവാസികളെയും അനുവദിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു അസമത്വമില്ലാതെ എല്ലാ ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News