കോവിഡ് ബാധിച്ചവർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകുന്നത് ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 16/06/2021

കുവൈത്ത് സിറ്റി : കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ്‌ ബാധിച്ച് മൂന്നുമാസത്തിന്  ശേഷമായവര്‍ക്കാണ്  രണ്ടാമത്തെ ഡോസ് നല്‍കുന്നത്. കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരിക്കൽ കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ ആന്‍റിബോഡി ശരീരത്തിൽ നിലനിൽക്കുന്നതിനാൽ മൂന്ന് മാസത്തേക്ക് വാക്സിൻ എടുക്കേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. 

രണ്ടാം ഡോസ് സ്വീകരിക്കുവാനായി ആളുകള്‍ക്ക്  ടെക്സ്റ്റ്‌ സന്ദേശങ്ങൾ അയച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. അതോടപ്പം ഇതുവരെയായി വാക്സിന്‍ സ്വീകരിക്കാത്ത കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവര്‍ക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News