കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നത് മുപ്പതിലധികം കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

  • 16/06/2021

കുവൈത്ത് സിറ്റി: രാജ്യ വ്യാപകമായി കൊവിഡ് വാക്സിന്‍ നല്‍കുന്നതിനായി മുപ്പതിലധികം കേന്ദ്രങ്ങള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റെദ്ദാ അറിയിച്ചു. കൊവിഡ‍് ബാധിച്ചവരില്‍ മരണം സംഭവിക്കുന്നത്  കുറയ്ക്കാന്‍ മന്ത്രാലയം കടുത്ത പരിശ്രമമാണ് നടത്തുന്നത്. 

മഹാമാരിയുടെ തുടക്കം മുതല്‍ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകളും തീവ്രപരിചരണ വിഭാഗങ്ങളുമെല്ലാം ഒരുക്കി അതിനെ നേരിടാന്‍ മന്ത്രാലയം സജ്ജമായി.കഴിഞ്ഞ ദിവസം മാത്രം  43,000 ഡോസ് വാക്സിനാണ് നല്‍കിയത്. 

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി മന്ത്രാലയം പദ്ധതികള്‍ തയാറാക്കുകയാണ്. ഇതിനായി ആഗോളപരമായി ഉയര്‍ന്നിട്ടുള്ളതും വിദഗ്ധ സമിതിയുടെയും നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നത്. 

ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂലൈയില്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് ഓഗസ്റ്റില്‍ വാക്സിന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടത്തില്‍ സുരക്ഷിതമെന്ന് തെളിഞ്ഞതിനാല്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News