ലോക രാജ്യങ്ങളില്‍ നിന്ന് കുവൈത്തിനെ ഒറ്റപ്പെടുത്തുന്ന നയം മാറ്റണമെന്ന് ട്രാവല്‍ അസോസിയേഷന്‍.

  • 17/06/2021

കുവൈത്ത് സിറ്റി: ലോക രാജ്യങ്ങളില്‍ നിന്ന് കുവൈത്തിനെ ഒറ്റപ്പെടുത്തുന്ന നയം മാറ്റണമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികള്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ അധികൃതര്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

അത് എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍, ഏകദേശം രണ്ട് വര്‍ഷം ആകുമ്പോഴും ഈ പ്രശ്നത്തെ തരണം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗവും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനിയും ഈ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവില്ല. 

കൊവിഡ‍് ഡെല്‍റ്റാ വകഭേദം കൂടി വന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ വരുമ്പോള്‍ എക്കാലത്തേക്കുമായി കുവൈത്തിനെ അടിച്ചിടാനാകുമോയെന്ന് ഫെഡറേഷന്‍ അധികൃതരോട്  ചോദിച്ചു.

Related News