വിദേശികൾക്ക് കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക്, ചില വിഭാഗങ്ങളെ ഒഴിവാക്കിയേക്കും.

  • 17/06/2021

കുവൈത്ത് സിറ്റി: സ്വകാര്യ കോളജുകളിലെയും മറ്റ് അക്കാദമിക് സ്ഥാപനങ്ങളിലെയും പ്രവാസികളായ സ്റ്റാഫുകളെ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കും. കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റി ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്. 

ആരോഗ്യ വിഭാഗം അധികൃതരുടെ അനുമതി ലഭിച്ചാല്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. അതിനാല്‍ അക്കാദമിക് സ്റ്റാഫുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന വിഷയം മന്ത്രിസഭ, കൊവിഡ് കമ്മിറ്റിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. തങ്ങളുടെ അധ്യയന വിഭാഗത്തെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സ്വകാര്യ കോളജുകളും സര്‍വ്വകലാശാലകളും വിദ്യാഭ്യാസ മന്ത്രാലയത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതോടൊപ്പം  സ്വകാര്യമേഖലയിലെ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കൽ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ്, ടെക്നീഷ്യൻ കേഡർമാർക്ക്  കുവൈത്തിലേക്കുള്ള പ്രവേശനം അനുവദിച്ചതായി പ്രാദേശിക  ദിനപത്രം റിപ്പോർട്ട് ചെയ്തു,  വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് മന്ത്രിമാർക്ക് അഭ്യർത്ഥന സമർപ്പിച്ചു, ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Related News