'Kuwaitis Weep'; യാത്രാവിലക്ക് നേരിടുന്ന പ്രവാസികള്‍ക്ക് വേണ്ടി ക്യാമ്പയിന്‍

  • 17/06/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിന് തുടക്കമിട്ട് നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും. സാധുവായ താമസ വിസയുള്ള വാക്സിന്‍ സ്വീകരിച്ച പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി 'Kuwaitis Weep' എന്ന പേരിലാണ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. 

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തത് മൂലം നിരവധി കുടുംബങ്ങള്‍ക്ക് വേര്‍പിരിഞ്ഞ് താമസിക്കേണ്ട അവസ്ഥയാണ്. ഒപ്പം കുവൈത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും കുവൈത്തി ബിസിനസ് ഉടമകളെയും തകര്‍ക്കുകയും ചെയ്യുന്നു. പൗരത്വം നോക്കി വൈറസ് ബാധിക്കില്ലെന്നും ക്യാമ്പയിന്‍ ആരംഭിച്ചവര്‍ പറഞ്ഞു. 

മിക്ക രാജ്യങ്ങളും ചെയ്യുന്ന പോലെയും കുവൈത്തികളുടെ തിരിച്ചുവരവ് അനുവദിക്കുന്നത് പോലെയും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണം. ഇതിനായി ബന്ധപ്പെട്ട അധികൃതര്‍ തങ്ങളുടെ തീരുമാനത്തില്‍ ഭേദഗതി കൊണ്ട് വരണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരായ കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് സെക്രട്ടറി ഹുസൈൻ അൽ-ഒതൈബി, ഡോ. ഷെയ്ഖ അൽ ജാസ്സെം തുടങ്ങിയവർ പറഞ്ഞു. 

Related News