അസ്ഥിരമായ കാലാവസ്ഥ ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

  • 17/06/2021

കുവൈറ്റ് സിറ്റി : ശക്തമായ പൊടിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ദൃശ്യപരിധി കുറവായതിനാൽ വാഹനമോടിക്കുന്നവർ റോഡിൽ  ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പരായ 112 ലോ  സിവില്‍ ഡിഫന്‍സ് നമ്പരായ  1804000 ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ  സഹായത്തിനായി 1880888 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും   അധികൃതര്‍ അറിയിച്ചു.  

മണിക്കൂറിൽ 40-70 കിലോമീറ്റർ വേഗതയിൽ  മിതമായതും വേഗതയുള്ളതുമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിപടലമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി കുറവായിരിക്കും,  ഇന്ന്  പ്രതീക്ഷിക്കുന്ന പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസും ആണ്. രാത്രിയിൽ കാലാവസ്ഥ ചൂടുള്ളതും,  മണിക്കൂറിൽ 20-45 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റുമുണ്ടാകുമെന്ന്  കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.  പൊടിക്കാറ്റ് വെള്ളിയാഴ്ചവരെ തുടരും. 

Related News