മോശം കാലാവസ്ഥ; ജാബർ ബ്രിഡ്ജിലെ ഇന്നത്തെ വാക്സിനേഷൻ മിഷ്രെഫ് ഗ്രൗണ്ടിലേക്ക് മാറ്റി.

  • 17/06/2021

കുവൈറ്റ് സിറ്റി : മോശം കാലാവസ്ഥയെത്തുടർന്നു ജാബർ ബ്രിഡ്ജിലെ  ഇന്നത്തെ വാക്സിനേഷൻ  മിശ്രെഫ് വാക്സിനേഷൻ സെന്ററിലേക്ക് മാറ്റിയാതായി ആരോഗ്യ മന്ത്രാലയം. ശക്തമായ പൊടിക്കാറ്റുമൂലം പല സ്ഥലങ്ങളിലും ദൃശ്യപരത 1000 മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ് .

 രാജ്യം സാക്ഷ്യം വഹിക്കുന്ന അസ്ഥിര കാലാവസ്ഥയിൽ  എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി, ജാബെർ ബ്രിഡ്ജിൽ മുൻ‌കൂട്ടി വാക്സിനേഷൻ അപ്പോയ്ന്റ്മെന്റ് ലഭിച്ച  പൗരന്മാരെയും താമസക്കാരെയും മിഷ്രെഫ് എക്സിബിഷൻ വാക്സിനേഷൻ സെന്ററിലേക്ക്  ഇന്ന് നേരിട്ട് പോകാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നതായി അറിയിച്ചു. 

Related News