മാസങ്ങൾക്കു ശേഷം കുവൈത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള ആദ്യ വിമാനം പുറപ്പെട്ടു.

  • 17/06/2021

കുവൈറ്റ് സിറ്റി : കഴിഞ്ഞ ജനുവരി മുതൽ താൽക്കാലികമായി നിർത്തിവച്ച വാണിജ്യ വിമാന സർവീസ് പുനരാരംഭിച്ചു,  ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സർവീസ്  വ്യാഴാഴ്ച കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ലണ്ടനിലേക്കുള്ള  കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ 260 യാത്രക്കാർ ഉണ്ടായിരുന്നു, രാവിലെ 9: 15 നാണ് വിമാനം പുറപ്പെട്ടത്. യുകെയിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും,  വിദേശത്ത് ചികിത്സക്കായി പോകുന്ന രോഗികളുമായിരുന്നു അധികവും.  

Related News