കുവൈത്തിൽ വാക്‌സിനെടുക്കാത്തവർക്ക് മാളുകളിലും റെസ്റ്റോറന്റിലും പ്രേവേശനമില്ല.

  • 17/06/2021

കുവൈറ്റ് സിറ്റി :  കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത ആളുകൾ 6000 Sqr മീറ്ററിൽ കൂടുതലുള്ള   മാളുകൾ , സലൂണുകൾ , ഹെൽത്ത് ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ  എന്നിവയിൽ പ്രവേശിക്കുന്നത് തടയാൻ ഇന്ന് ചേർന്ന  മന്ത്രിസഭ  യോഗത്തിൽ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച മ്യൂട്ടേറ്റഡ് “ഡെൽറ്റ” വൈറസ്  രോഗബാധിതരുടെ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ   ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ്  ഇന്ന് ചേർന്ന  മന്ത്രിസഭയുടെ തീരുമാനം.

Related News